ധനുഷ്, നാഗാര്‍ജുന, ശേഖര്‍ കമ്മൂല ചിത്രം ‘കുബേര’ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുള്‍ ബാങ്കോക്കില്‍

നുഷ്, നാഗാര്‍ജുന, ശേഖര്‍ കമ്മൂല ചിത്രം ‘കുബേര’ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുള്‍ ബാങ്കോക്കില്‍. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗും പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൊണാലി നാരംഗ് ചിത്രം അവതരിപ്പിക്കുന്നു. ബാങ്കോങ്കിലെ ചിത്രീകരണത്തില്‍ ചില സംഭാഷണ രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രശ്മിക മന്ദനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷന്‍ ഡിസൈന്‍: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി.

Top