കാര്‍ത്തിക് നരേയ്‌ന്റെ ‘മാരന്‍’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നുഷ് നായകനാകുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരന്‍ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ധനുഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. കാര്‍ത്തിക് നരേന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മലയാളി താരം മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ്കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

 

Top