ധനുഷ്- മാരി സെല്‍വരാജ് ചിത്രം ‘കർണ്ണൻ’ ഏപ്രിൽ 9 ന് തിയറ്ററിൽ എത്തും

നുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘കർണ്ണന്റെ’ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പോടെ ചോരയൊലിപ്പിച്ച് കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന ധനുഷാണ് പോസ്റ്ററില്‍ ഉള്ളത്. മാരി ശെല്‍വരാജ് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഈ വര്‍ഷം മാര്‍ച്ച് 9 ന് ചിത്രം തിയറ്ററിൽ എത്തുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായിക. ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനല്‍ വേലിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം.

Top