രജിഷയുടെ ആദ്യ തമിഴ് ചിത്രം ധനുഷിനോടൊപ്പം; ‘കര്‍ണന്‍’ ഒരുങ്ങുന്നു

ചെന്നൈ: മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണന്‍’ ഒരുങ്ങുന്നു. ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് രജിഷ എത്തുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

രജിഷയുടെ തമിഴിലെ ആദ്യ ചിത്രം ആണ് കര്‍ണന്‍. മലയാള നടന്‍ ലാലും ചിത്രത്തില്‍ എത്തുന്നുണ്ട്. ലാലിനൊപ്പം ചിത്രത്തില്‍ യോഗി ബാബുവും നാട്ടി എന്ന നടരാജന്‍ സുബ്രഹ്മണ്യനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രം നിര്‍മ്മിക്കുന്നത് കലൈപുളി എസ് തനുവിന്റെ വി. ക്രിയേഷന്‍സ് ആണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് കര്‍ണനിലും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top