ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ നെറ്റ്ഫ്‌ലിക്‌സിന്; റിലീസ് പ്രഖ്യാപിച്ചു

നുഷ് കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ടില്‍ അദ്യമായി ഒരുങ്ങുന്ന തമിഴ് ചിത്രം ‘ജഗമേ തന്തിരം’ റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂണ്‍ 18ന് ചിത്രം നെറ്റ്ഫ്‌ളിക്സിലൂടെ പ്രദര്‍ശനം ആരംഭിക്കും. മലയാളത്തിന്റെ പ്രിയതാരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരും ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോയും ചിത്രത്തില്‍ നിര്‍ണായകവേഷങ്ങള്‍ ചെയ്യുന്നു.

സുരുളി, പ്രഭു എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് ധനുഷ് എത്തുന്നത്. സഞ്ജന നടരാജന്‍, കലൈയരസന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. തമിഴിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വിജയ് സേതുപതിയുടെ കരിയര്‍ ബ്രേക്ക് ചിത്രം പിസ, ജിഗര്‍തണ്ട, ഇരൈവി, രജനികാന്ത് ചിത്രം പേട്ട എന്നിവയിലൂടെ തമിഴകത്ത് പ്രശസ്തനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്.

കൂടാതെ, നിര്‍മാതാവായും അഭിനേതാവായും കോളിവുഡിന് സുപരിചിതനാണ് അദ്ദേഹം. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ജഗമേ തന്തിരം നിര്‍മിച്ചിരിക്കുന്നത്.

 

Top