ധനുഷ് ചിത്രം ജഗമേ തന്തിരത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ടിടി റിലീസിന് തയ്യാറെടുക്കുന്ന ധനുഷ് സിനിമ ജഗമേ തന്തിരത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നേത്ത്’ എന്ന് തുടങ്ങുന്ന ഗാനം എഴുതി ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. സന്തോഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയും നായകന്‍ ധനുഷും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ തമിഴ് സിനിമ കൂടിയാണിത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സിലൂടെ ജൂണ്‍ 18ന് സ്ട്രീം ചെയ്ത് തുടങ്ങും.

ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ലണ്ടനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

 

Top