ധനുഷ് ചിത്രം അസുരനെക്കുറിച്ച് സംവിധായകന്‍ വെട്രിമാരന്‍

വെട്രിമാരനും ധനുഷും ഒന്നിച്ച വട ചെന്നൈയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതു മുതല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിലെ ധനുഷിന്റെ ലുക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ സംവിധായതനായ വെട്രിമാരന്‍ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവല്‍ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്.

പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ജു വാര്യരാണ് പ്രധാന സ്ത്രീകഥാപാത്രമായി എത്തുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരന്റെ ചിത്രമായിരുന്നു.

Top