ധനുഷ്-സായി പല്ലവി ചിത്രം ‘മാരി 2’ ; ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുന്നു

mari2

രാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി2 വില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്.

ധനുഷ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത് ടൊവിനോ തോമസ് ആയിരിക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ എത്തിയിരുന്നു. ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നു.

മഡോണ സെബാസ്റ്റിയനും ചിത്രത്തില്‍ ഉണ്ടാകുമെന്ന തരത്തില്‍ സൂചനകള്‍ ഉണ്ട്. യുവന്‍ശങ്കര്‍ രാജയാണ് മാരി2വിനായി ഗാനങ്ങള്‍ ഒരുക്കുന്നതെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ സ്ഥിരീകരിച്ചു.

Top