മഞ്ജു വാര്യരും ധനുഷും ; അസുരനിലെ പുതിയ പോസ്റ്റര്‍ പുറത്ത്

നുഷ് വെട്രിമാരന്‍കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം അസുരനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും ധനുഷും ഒന്നുച്ചുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഷൂട്ടിങ് ഇന്നു തുടങ്ങുമെന്ന് അറിയിച്ച് ധനുഷ് ആണ് പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്.

മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

“ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്നു. മഞ്ജുവിനെ പോലൊരു പ്രതിഭയോടൊപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാനും അവരില്‍ നിന്ന് പഠിക്കാനും ആവേശത്തോടെ കാത്തിരിക്കുന്നു” എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശാണ് സംഗീതം.
ധനുഷ് വെട്രിമാരന്‍ ഒന്നിച്ച കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വടചൈന്നെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു.ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആടുകളം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ വെട്രിമാരന്‍ ഇന്ന് രാജ്യത്തെ ഏറ്റവും പോപ്പുലര്‍ ആയ സംവിധായകരില്‍ ഒരാളാണ്.

Top