ഐശ്വര്യ ലക്ഷ്മി ലണ്ടനില്‍ ധനുഷിനൊപ്പം

നുഷിന്റെ ഏറ്രവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനില്‍ ആരംഭിച്ചു. ധനുഷിന്റെ നാല്‍പ്പതാമത്തെ ചിത്രമാണിത്. രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ലണ്ടനില്‍ എത്തി. മലയാളി താരം ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഗാങ്സ്റ്റര്‍ ത്രില്ലറായ ചിത്രത്തില്‍ ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോണ്‍സില്‍ ലോര്‍ഡ് കമാന്‍ഡര്‍ മൊര്‍മോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്‌മോ. ബ്രേവ് ഹാര്‍ട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

Top