മാരി സെല്‍വരാജ് – ധനുഷ് ഒന്നിക്കുന്ന ‘കര്‍ണ്ണന്‍’ ; ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു

രിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണ്ണന്‍. ചിത്രത്തില്‍ ധനുഷ് ആണ് നായകനായെത്തുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ നടി രജിഷ വിജയനും ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് രജിഷ എത്തുന്നത്.

ധനുഷിന്റെ നാല്‍പ്പത്തിയെന്നാമത്തെ ചിത്രമാണ് കര്‍ണന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച നടിയാണ് രജിഷ വിജയന്‍. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍. കലൈപുളി എസ് തനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനായ് തേനി ഈശ്വര്‍ ഛായാഗ്രഹണവും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കും.

Top