ധനുഷ് വീണ്ടും ബോളിവുഡില്‍;’തേരെ ഇഷ്‌ക് മേം’ ടീസര്‍ പുറത്ത്

നന്ദ് എല്‍. റായിയും ധനുഷുവും വീണ്ടും ഒന്നിക്കുന്നു. ‘തേരെ ഇഷ്‌ക് മേം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ.ആര്‍. റഹ്‌മാന്‍ ആണ്. ആനന്ദും ധനുഷും ആദ്യമായി ഒന്നിച്ച ‘രാഞ്ജന’ എന്ന സിനിമയുടെ തുടര്‍ഭാഗമാകും ചിത്രമെന്നും റിപ്പോര്‍ട്ടുണ്ട്.എ ആര്‍ റഹ്‌മാനാണ് സംഗീതം. ‘തേരെ ഇഷ്‌ക് മേം’ എന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് എല്‍ റായ്‌യും ഹിമാന്‍ഷു ശര്‍മയുമാണ്. വിശാല്‍ സിന്‍ഹയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

ആന്ദ് എല്‍ റായ്‌യുടെ സംവിധാനത്തില്‍ ആരൊക്കെയാകും ധനുഷിനൊപ്പം എത്തുക എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിക്കുന്ന ടീസറില്‍ ശങ്കര്‍ എന്ന കഥാപാത്രമായാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല ‘വേള്‍ഡ് ഓഫ് രാഞ്ജന’ എന്നും ടീസറില്‍ കാണാം.ധനുഷിന്റെ നാലാമത്തെ ഹിന്ദി ചിത്രമാകും ഈ പ്രോജക്ട്. ആനന്ദിനൊപ്പം ഇത് മൂന്നാം തവണയാണ് ധനുഷ് കൈകോര്‍ക്കുന്നത്. ധനുഷ് അവസാനം പ്രത്യക്ഷപ്പെട്ട ഹിന്ദി ചിത്രം ‘അത്രംഗി രേ’ ആണ്.

Top