സോഷ്യല്‍ മീഡിയയില്‍ വൈറലായി ധനുഷിന്റെ ഹോളിവുഡ് സിനിമ ലൊക്കേഷന്‍ ചിത്രങ്ങള്‍

മിഴ് താരം ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് ദി ഫക്കീറി’ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്.

കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുംബൈയിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

അജാതശത്രു റാത്തോഡ് എന്ന ഫക്കീര്‍ തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്ന് ഗ്രാമവാസികളെ പറഞ്ഞ് ധരിപ്പിച്ച് പാരിസിലേയ്ക്ക് പറക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം

Top