രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്: തുറന്ന് പറഞ്ഞ് ധനുഷ്

തമിഴകത്തെ പ്രിയ താരമാണ് ധനുഷ്. നാന്‍ രുദ്രന്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍ .മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് വാര്‍ത്ത. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളാകുക.

ഇപ്പോഴിതാ തന്റെ മനസ്സിലെ ഒരു ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നനും തന്റെ ഭാര്യ പിതാവ് കൂടിയായ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് ധനുഷിന്റെ വെളിപ്പെടുത്തല്‍ .എന്തായാലും രജനികാന്തിനെ നായകനാക്കി ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

Top