രണ്ടാം ദേശീയ അവാര്‍ഡില്‍ ആഹ്ലാദമറിയിച്ച് ധനുഷ്

2011ല്‍ ആടുകളത്തിലെ കതിരേശനിലൂടെയും 2021ല്‍ അസുരനിലെ ശിവസാമിയിലൂടെയും ധനുഷ് ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ട് ചിത്രവുമൊരുക്കിയത് ഒരു സംവിധായകനെന്നതും കൗതുകം. വെട്രിമാരന്‍ എന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലര്‍.

ദേശീയ പുരസ്‌കാരത്തിന്റെ ആഹ്ലാദമറിയിച്ചുള്ള കുറിപ്പില്‍ വെട്രിമാരനെ ആദ്യമായി കണ്ടത് ഓര്‍ക്കുകയാണ് ധനുഷ്. ശിവസാമിയെ എല്‍പ്പിച്ചതിന് നന്ദിയെന്നും ധനുഷ്. തനിക്ക് വേണ്ടി അടുത്തതായി എഴുതുന്ന ചിത്രത്തിനായി കാത്തിരിക്കാന്‍ വയ്യെന്നും ധനുഷ്.

ഒരു ദേശീയ അവാര്‍ഡ് സ്വപ്നമായിരുന്നുവെന്നും രണ്ടെണ്ണം ലഭിക്കുമ്പോള്‍ അത് അനുഗ്രഹമാണ്. ഇവിടെയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അച്ഛനും അമ്മക്കും നന്ദി ഒപ്പം എന്റെ ഗുരുവായ സഹോദരന്‍ ശെല്‍വരാഘവനും. അസുരനില്‍ പച്ചയമ്മാള്‍ എന്ന ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ക്കും ധനുഷ് നന്ദി പറയുന്നുണ്ട്.

 

 

Top