സംവിധായകനായ് ധനുഷ് വീണ്ടും; ഡി 50 ഒരുങ്ങുന്നു

മിഴകത്തിന്റെ പ്രിയങ്കരനായ ധനുഷ് വീണ്ടും സംവിധായകനാകുന്നു. ‘ഡി 50’ എന്ന് പേരിട്ടിരിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയിലാണ് ധനുഷ് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നത് . അതിനാല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നതും. ‘ചക്രവാളം അടുത്തെത്തുമ്പോള്‍ ഡി 50ന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ധനുഷ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. വടക്കന്‍ ചെന്നൈയുടെ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ഡി 50.

നിത്യ മേനന്‍, എസ് ജെ സൂര്യ, സുന്ദീപ് കൃഷന്‍, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‌റ വിജയന്‍. അനിഖ സുരേന്ദ്രന്‍, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഡി 50ല്‍ വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് എആര്‍ റഹ്‌മാന്‍ ആണ് സംഗീതം നല്‍കുന്നത്. ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ഓം പ്രകാശാണ്. ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷമായിരിക്കും. ശേഖര്‍ കമ്മുല, ആനന്ദ് എല്‍ റായ്, മാരി സെല്‍വരാജ്, വെട്രിമാരന്‍ എന്നിവരുമായി സഹകരിക്കുന്ന മറ്റ് നിരവധി പ്രോജക്ടുകളും ധനുഷിന് മുന്നിലുണ്ട്. ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങുന്ന ചിത്രം ക്യാപ്റ്റന്‍ മില്ലെറാണ്. ഡിസംബര്‍ 15 ന് ക്യാപ്റ്റന്‍ മില്ലര്‍ റിലീസാകുമെന്നാണ് സൂചനങ്ങള്‍.

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

Top