Dhanush and Keerthi Suresh Joins Hands together for Prabhu Solomon’s “Rail” Movie

ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന ചിത്രത്തിന് റെയില്‍ എന്ന് പേരിട്ടു. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ന്യൂഡല്‍ഹി തൊട്ട് ചെന്നൈ വരെയുള്ള ഒരു ട്രെയിന്‍ യാത്രയുടെ കഥയാണ് പറയുന്നത്.

റെയില്‍വേ പാന്റ്രിയിലെ പൂച്ചിയപ്പന്‍ എന്ന ജോലിക്കാരനായി ധനുഷ് വേഷമിടുന്ന ചിത്രത്തില്‍ സരോജ എന്ന സിനിമയിലെ ടച്ചപ്പ് ഗേളിന്റെ വേഷമാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡി ഇമ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തങ്കമകന്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത ധനുഷിന്റെ ചിത്രം.

Top