ധനുഷും ഐശ്വര്യയും വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നുവെന്ന് റിപ്പോർട്ട്

നടന്‍ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരം വേർപിരിയാനൊരുങ്ങുന്നുവെന്ന വിവരം ധനുഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.  പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും വിഷയത്തില്‍ ഇടപെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ ഇരുവരും മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

2020-വരെ ഇവരുടെ ദാമ്പത്യബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് അടുത്ത സുഹൃത്തുക്കളുടെ വിലയിരുത്തൽ. ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണത്രെ ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യ രണ്ടുമക്കള്‍ക്കൊപ്പം പോയസ് ഗാര്‍ഡനിലെ വസതിയില്‍ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.

 

 

Top