ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; ചിത്രീകരണം യു.കെയില്‍

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. കൈനിറയെ ചിത്രങ്ങളുമായി താരം ഇപ്പോള്‍ വന്‍ തിരക്കിലാണ്. ഏറ്റവും പുതിയ മലയാള ചിത്രം ബ്രദേഴ്സ് ഡേയ്ക്കു പുറമെ തമിഴില്‍ വിശാലിനൊപ്പവും ധനുഷിനൊപ്പവുമുളള നടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വരുന്നുണ്ട്. പേട്ടയ്ക്കു ശേഷമുളള കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തിലാണ് ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് യുകെയില്‍ വെച്ചാകും നടക്കുക.

ഐശ്വര്യ ലക്ഷ്മിക്കൊപ്പം ജോജു ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ഹോളിവുഡില്‍ നിന്നും ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്മോയും ധനുഷ് ചിത്രത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സന്തോഷ് നാരായണന്‍ സംഗീതം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം ചെയ്യുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റ് ചെയ്യുന്ന ചിത്രം വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് നിര്‍മ്മിക്കുന്നത്.

Top