ധൻബാദ് ആലപ്പി എക്സ്പ്രസ് സർവീസ് അടുത്ത മാസം മുതൽ

ലപ്പുഴ : ധൻബാദ്, ആലപ്പി എക്സ്പ്രസ് ജനുവരി 8 മുതലും ആലപ്പി, ധൻബാദ് എക്സ്പ്രസ് ജനുവരി 11 മുതലും സർവീസുകൾ ആരംഭിക്കും. ധൻബാദ്, ആലപ്പി 5 മണിക്കൂറോളം വേഗം കൂട്ടി. രാത്രി 8.35ന് പകരം വൈകിട്ട് 3.25ന് ട്രെയിൻ ആലപ്പുഴയിൽ എത്തും. മണിക്കൂറുകളോളം വഴിയിൽ പിടിച്ചിട്ടു വൈകി ഒാടി കൊണ്ടിരുന്ന ട്രെയിനിനെ ദീർഘദൂര യാത്രക്കാർ കൈയൊഴിഞ്ഞതോടെയാണു സീറോ ടൈംടേബിളിന്റെ ഭാഗമായി റെയിൽവേ ബോർഡ് സമയക്രമം പരിഷ്കരിച്ചത്.

ധൻബാദ്, ആലപ്പി ട്രെയിൻ രാവിലെ 10ന് പാലക്കാടും 11.57ന് തൃശൂരും ഉച്ചയ്ക്കു 1.25ന് എറണാകുളം ജംക്‌ഷനിലും 3.25ന് ആലപ്പുഴയിലുമെത്തും. ചെന്നൈയ്ക്കും പാലക്കാടിനുമിടയിൽ പുതിയൊരു രാത്രികാല സർവീസിന്റെ സൗകര്യമാണു സമയമാറ്റം വഴി ലഭിക്കുക. രാത്രി 11.40ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ രാവിലെ 10ന് പാലക്കാട് എത്തും.

Top