dhanaraj murder; 4bjp activist are arrested

arrest

പയ്യനൂര്‍: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനന്‍ ധനരാജിന്റെ കൊലപാതകത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കപ്പാറ സ്വദേശികളായ കെ വി പ്രജിത്ത് ലാല്‍ (21), വൈശാഖ്, ചിറ്റടി സ്വദേശികളായ അനൂപ്(21), സുകേശ് (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് നിയോഗിച്ച പ്രത്യേകസംഘമാണ് കൊലപാതകകികളെ പിടികൂടിയത്.

നാലു പേരെക്കൂടി പിടികിട്ടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ പ്രതികളെ രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. രാഷ്ട്രീയ വിരോധം മൂലമാണ് ധനരാജിനെ ഇവര്‍ കൊലപ്പെടുത്തിയതെന്നാണു പൊലീസ് വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. പത്ത് മണിയോടെയായിരുന്നു ധനരാജിന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായി മുഖം മൂടി ധരിച്ചെത്തിയവര്‍ ധനരാജിനെ വീട്ടില്‍ കയറി വെട്ടിവീഴ്ത്തുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ നിലയില്‍ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിന് പിന്നാലെ അര്‍ധരാത്രിക്ക് ശേഷം ഒരുമണിയോടെ ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രനും വെട്ടേറ്റ് മരിച്ചു. വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ബന്ധുക്കളുടെ കണ്‍മുന്നിലിട്ട് രാമചന്ദ്രനെ വെട്ടിയത്.

Top