ഉഷയുടെ റെക്കോര്‍ഡ് തിരുത്തി തമിഴ്‌നാടിന്റെ ധനലക്ഷ്മി

പട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന്റെ 4-ാം ദിനം തമിഴ്‌നാടിന്റെ എസ്.ധനലക്ഷ്മി വനിതാ 200 മീറ്ററില്‍ പി.ടി.ഉഷയുടെ പേരിലുണ്ടായിരുന്ന മീറ്റ് റെക്കോര്‍ഡ് തിരുത്തി. സെമിയില്‍ 23.26 സെക്കന്‍ഡില്‍ ഓടിയെത്തിയാണു ധനലക്ഷ്മി ഉഷയുടെ 23.30 സെക്കന്‍ഡിന്റെ സമയം പുതുക്കിയത്.

1998ല്‍ ചെന്നൈ ഫെഡറേഷന്‍ കപ്പിലായിരുന്നു ഉഷ റെക്കോര്‍ഡിട്ടത്. ഹെപ്റ്റാത്‌ലനില്‍ സ്വപ്ന ബര്‍മന്‍ സ്വര്‍ണം നേടി. കേരളത്തിന്റെ മറീന ജോര്‍ജിനാണു വെള്ളി. പുരുഷ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ഇ.ബി.അനസ് വെങ്കലം നേടി.

 

Top