Dhan vapasi-4 month time

ന്യൂഡല്‍ഹി: രാജ്യത്തത്തിനകത്തെ കള്ളപ്പണനിക്ഷേപം വെളിപ്പെടുത്തി നിയമനടപടികളില്‍ നിന്നും ഒഴിവാകാന്‍ പൗരന്‍മാര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ നാല് മാസം അവസരം.

വെളിപ്പെടുത്തുന്ന കള്ളപ്പണത്തിന് 45 ശതമാനം പിഴ ചുമത്തും. ജൂണ്‍ ഒന്നുമുതല്‍ സപ്തംബര്‍ 30 വരെയാണ് കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വരുമാന പ്രസ്താവന ഓണ്‍ലൈന്‍ മുഖേനയോ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പള്‍ കമ്മീഷണര്‍മാര്‍ക്ക് നേരിട്ടോ നല്‍കാം. നികുതിയിനത്തിലെ തുകയും പിഴയും നവംബര്‍ 30നകം അടച്ചാല്‍ മതി. വെളിപ്പെടുത്തുന്ന സ്വത്തുവകകള്‍ നിലവിലുള്ള വിപണിമൂല്യമനുസരിച്ചായിരിക്കും പരിഗണിക്കുക.

വിദേശത്തെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം സമാനമായ അവസരം നല്‍കിയിരുന്നു. എന്നാല്‍ അതിന് വേണ്ട രീതിയില്‍ പ്രതികരണം ലഭിച്ചിരുന്നില്ല. 644 പേര്‍ മാത്രമാണ് വിദേശത്തെ കള്ളപ്പണനിക്ഷേപം വെളിപ്പെടുത്തിയത്. പിഴയായി 2428 കോടി രൂപ സര്‍ക്കാരിലേക്ക് ലഭിച്ചു.

Top