നിക്കി ഗല്‍റാണിയും ഉര്‍വശിയും നിറവയറില്‍; വൈറയായി ‘ധമാക്ക’യിലെ പോസ്റ്ററുകള്‍

രുണ്‍ കുമാറിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. നിറവയറുമായി നിക്കി ഗല്‍റാണിയും ഉര്‍വശിയും നില്‍ക്കുന്ന ചിത്രത്തിലെ പുതിയ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നിറവയറുമായി നിക്കി ഗല്‍റാണിയും ഉര്‍വശിയും നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ഇപ്പോള്‍ തന്നെ ലഭിക്കുന്നത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക.

ബാലതാരമായി പ്രേക്ഷഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് നായകനായി എത്തുന്ന അരുണ്‍ കുമാര്‍. മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഷാലിന്‍ സോയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ ഇരുപതിന് തിയേറ്ററിലെത്തും.

Top