നായികയെ പൊക്കിയെടുത്ത് കിളിപോയ നായകന്‍

മര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനിടയില്‍ നിന്നുള്ള രസകരമായ വീഡിയോകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും വേറൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

സിനിമയിലെ നായകനായ അരുണ്‍ കുമാര്‍ നായികയായ നിക്കി ഗല്‍റാണിയെ എടുത്ത് പൊക്കി കറങ്ങുന്നതാണ് രംഗം. ഓടി വന്ന നായകന്‍ നായികയെ എടുത്ത് പൊക്കി കറങ്ങുന്നു. ഒന്ന് രണ്ട് വട്ടത്തില്‍ കൂടി കറങ്ങിയതിന് ശേഷം കിളി പോയ അവസ്ഥയിലായിരുന്നു അരുണ്‍ കുമാറും നിക്കിയും.

അണിയറ പ്രവര്‍ത്തകര്‍ ഓടി വന്ന് ഇരുവരെയും പിടിച്ച് നിര്‍ത്തുകയായിരുന്നു. ഈ വീഡിയോ ആണ് ഇന്നലെ വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാറാണ് ധമാക്കയില്‍ നായകനായിട്ടെത്തുന്നത്. ഉര്‍വശി, മുകേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഇന്നസെന്റ്, ഇടവേള ബാബു, എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top