‘സോറി ശക്തിമാന്‍’: ക്ഷമ ചോദിച്ച് ഒമര്‍ ലുലു

രു അഡാര്‍ ലൗവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തില്‍ ശക്തിമാന്റെ വേഷം ഉപയോഗിക്കുന്നതിനെതിരെ ‘യഥാര്‍ത്ഥ ശക്തിമാന്‍’ തന്നെ രംഗത്തു വന്നതോടെ ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.1997ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ഒമര്‍ ലുലുവിനെതിരെ നേരത്തെ രംഗത്ത് വന്നത്.

മുകേഷ് ഖന്ന ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. തന്റെ ഭീഷ്മ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ശക്തിമാന്‍ എന്ന കഥാപാത്രത്തെ തന്റെ അനുമതിയില്ലാതെ മറ്റാര്‍ക്കും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പരാതിയില്‍ പറഞ്ഞ്. ശക്തിമാന്റെ വേഷവും സംഗീതവും അടക്കമുള്ളവ തനിക്ക് പകര്‍പ്പവകാശമുള്ളതാണെന്നും തന്റെ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിക്കരുതെന്നും പരാതിയില്‍ വ്യക്തമാക്കി.

ഒമര്‍ ലുലുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു

അങ്ങേയ്ക്ക്ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഞാന്‍ ആക്ഷമ ചോദിക്കുന്നു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണയാണെന്നും അത് കൊണ്ട് തന്നെ കോപ്പി റൈറ്റിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രഡിറ്റ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും ഒമര്‍ ലുലു പറഞ്ഞു.

ധമാക്കയില്‍ ഒരിക്കലും മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ലെന്നും പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്റ് മാത്രം തനിക്ക് അതിമാനുഷിക ശക്തിയും ഊര്‍ജവും ലഭിക്കുന്നത് സ്വപ്നം കാണുകയാണെന്നും ഒമര്‍ ലുലു കുറിച്ചു.

Top