പൗരത്വ ഭേദഗതി നിയമം; ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി ഷഹരിയാര്‍ ആലം

ധാക്ക: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം നിലനില്‍ക്കെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷഹരിയാര്‍ ആലം.

ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

30 ദിവസത്തിനിടെ നാലാം തവണയാണ് ബംഗ്ലാദേശ് മന്ത്രിമാര്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കുന്നത്. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയാണ് അയല്‍രാജ്യങ്ങളെ പ്രകോപിപ്പിച്ചത്.

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമനും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനുമാണ് നേരത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ മന്ത്രിമാര്‍.

Top