ജാന്‍വി നായികയാവുന്ന ‘ധടക്കി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

dhadak

പ്രശസ്ത താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ കന്നി ചിത്രം ധടക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശശാങ്ക് ഖൈയ്ത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് നായകന്‍.

ഏറെ നിരൂപക ശ്രദ്ധയും ബോക്‌സ്ഓഫീസ് വിജയവും കൈവരിച്ച മറാഠി ചിത്രം സയ്‌റാത്തിന്റെ ഹിന്ദി റീമേക്ക് ആണ് ധടക്. കരണ്‍ ജോഹര്‍ ആണ് ധടക്കിന്റെ നിര്‍മാണം.

ജൂലൈ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Top