ജാന്‍വിയുടേയും ഇഷാന്റേയും ‘ധടക്ക്’; നാലു ദിവസം കൊണ്ട് നേടിയത് 39.19 കോടി രുപ

JANVI-KAPOOR

ജാന്‍വി കപൂറും ഇഷാന്‍ ഖട്ടറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ധടക്ക്’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നാലു ദിവസം കൊണ്ട് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയെടുത്തത് 39.19 കോടി രുപയാണ്.

ശശാങ്ക് ഖൈത്തന്‍ സംവിധാനം ചെയ്ത ധടക്ക് മറാത്തി സിനിമ സേറാത്തിന്റെ റീമേക്കാണ്. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

Top