ആള്‍കൂട്ട കൊലപാതകവും അക്രമവും തടയുന്നതിനായി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

DGP Loknath Behera

തിരുവനന്തപുരം : ആള്‍കൂട്ട കൊലപാതകവും അക്രമവും തടയുന്നതിനായി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു.

ഒരു ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിയെ സഹായിക്കാനുണ്ടാകും. ഇവരുടെ നേതൃത്വത്തില്‍ കര്‍മ്മ സേന രൂപീകരിച്ച് ആള്‍കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, തെറ്റായ പ്രചരണം നടത്തുന്ന വ്യക്തികള്‍ എന്നിവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് നിര്‍ദ്ദേശം.

ആള്‍കൂട്ടകൊലപാകത്തെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരും വിശദാംശങ്ങളും രഹസ്യമാക്കി സൂക്ഷിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. പശുവിന്റെ പേരില്‍ അടക്കം നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഇത്തരം അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ വിധി പറയുമ്പോഴാണ് കോടതി ഇപ്രകാരം പറഞ്ഞത്.

Top