പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോന്നിയില്‍ കെ സുരേന്ദ്രന്‍ ജയിക്കും: സെന്‍ കുമാര്‍

കോന്നി: ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ ഡി എക്ക് ജയസാധ്യതയെന്ന് മുന്‍ ഡി ജി പി ടി.പി. സെന്‍ കുമാര്‍. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോന്നിയില്‍ കെ സുരേന്ദ്രന്‍ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

ശബരിമല തന്നെയാണ് കോന്നിയില്‍ പ്രധാന ചര്‍ച്ച വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോന്നിയില്‍ കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി കുടുംബ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സെന്‍കുമാര്‍.

അതേസമയം കോന്നിയില്‍ വാശിയേറിയ തൃകോണ മത്സരത്തില്‍ വിജയിച്ച് കയറാനുള്ള തീവ്രപരിശ്രമത്തിലാണ് മൂന്ന് മുന്നണികളും.

Top