DGP sreedharan nair

കൊച്ചി: ഭൂമി പണയം വച്ച് പണം തട്ടിയെന്ന പേരില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വിസമ്മതിച്ചു.

ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് പരസ്യ പ്രതികരണം നടത്താത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമി പണയം വച്ച് പണം തട്ടിയെന്ന പേരില്‍ കോഴിക്കോട് കോടതിയിലാണ് ശ്രീധരന്‍ നായര്‍ക്കെതിരേ പരാതി ലഭിച്ചിരിക്കുന്നത്. വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ശ്രീധരന്‍ നായരെ പുറത്താക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Top