ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. പമ്പയ്ക്ക് അപ്പുറത്തേക്ക് ഇരുമുടിക്കെട്ടില്ലാതെ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസുള്ളത്. ഇതിനു മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കെടുത്തത് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് എത്തിയവരാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ സംശയം തോന്നിയ ഏഴുപേരെ മടക്കി അയച്ചതായി ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

പ്രശ്ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്.

Top