ചെങ്ങന്നൂരില്‍ നാളെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ചെങ്ങന്നൂര്‍ : പ്രളയക്കെടുതി കടുത്ത നാശംവിതച്ച ചെങ്ങന്നൂരില്‍ നാളെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മഴക്കെടുതിയില്‍ തകരാറിലായ ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ സാങ്കേതിക സഹായം തേടുമെന്നും ബെഹ്‌റ അറിയിച്ചു. ചെങ്ങന്നൂര്‍ മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.

Top