പൊലീസ് ആക്ട് ഭേദഗതിയില്‍ നടപടി എടുക്കരുതെന്ന് ഡിജിപി

kerala hc

കൊച്ചി: കേരള പൊലീസ് ആക്ട് ഭേദഗതിയില്‍ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. പരാതി കിട്ടിയാല്‍ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നത്.

മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍ നടപടി പാടുള്ളൂവെന്നും ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.

അതേസമയം വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നിയമം ചോദ്യം ചെയ്ത് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണും സമര്‍പ്പിച്ച ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോള്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്‌കരിക്കും വരെ പുതിയ നിയമം നിലനില്‍ക്കുമെങ്കിലും അതിന്റെ പരിധിയില്‍പ്പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും.

Top