കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി

loknath behra

തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഇതുസംബന്ധിച്ച കത്ത് പോലീസ് മേധാവി സര്‍ക്കാരിനു കൈമാറി.

ക്രിമിനലുകള്‍ പുറത്തിറങ്ങി ക്വട്ടേഷനുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.

എസ്പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കാവു. അടിയന്തിര പരോളിനും പ്രത്യേക പരിശോധന വേണമെന്നും ഡിജിപി നിര്‍ദേശിച്ചു.

Top