പി.വി അന്‍വര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം: പി.വി അന്‍വര്‍ ഉള്‍പ്പെട്ട അന്‍പത് ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.

ഒരു മാസത്തിനകം ഉത്തരവ് പുറത്തിറക്കുവാന്‍ ഡിജിപിയ്ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടി പരാതിക്കാരന്‍ സലീം നടുത്തൊടിയുടെ ഹര്‍ജിയിലാണ്.

2012 ല്‍ മലപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ സലീം നടുത്തൊടിയില്‍ നിന്ന് മംഗലാപുരത്തെ ക്വാറിയുടെ പേരില്‍ പി.വി. അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2017 ഡിസംബര്‍ 21ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എംഎല്‍എക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

Top