താല്‍ക്കാലിക ഡിജിപിമാരുടെ നിയമനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്നും യുപിഎസ്‌സി പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, പൊലീസിനെ സ്വതന്ത്രമാക്കാനും നിയമവാഴ്ച സുതാര്യമായി നടപ്പാക്കാനും വിധി ഉപകരിക്കുമെന്നും മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.

Top