മൂന്നാം മുറ അനുവദിക്കില്ല; പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

loknath behara

തിരുവനന്തപുരം: മൂന്നാം മുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നുവെന്നും മോശം പെരുമാറ്റം പൊലീസിന്റെ ശോഭ കെടുത്തുന്നുവെന്നും ഡിജിപി പറഞ്ഞു. ഇത്തരം സ്വഭാവമുള്ളവരെ നേരായ മാര്‍ഗത്തിലെത്തിക്കാന്‍ പരിശീലനം നല്‍കണം. എന്നിട്ടും നന്നായില്ലെങ്കില്‍ സേനയില്‍ നിന്നു പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ പിആര്‍ഒ സംവിധാനം ശക്തിപ്പെടുത്തണമെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. എസ്പി മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ഡിജിപി വിമര്‍ശനം ഉന്നയിച്ചത്. ഐജി, എസ്പി എന്നിവര്‍ ഈ കര്‍ശന നിര്‍ദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

Top