കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിനാണ് അന്വേഷണ ചുമതല.

എംഎല്‍എക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Top