ദിലീപിന്റെ ജാമ്യം ; പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

loknath behara

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം നല്‍കിയ കോടതി നടപടികളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇന്നാണ് നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം.

ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്. ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്.

Top