സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ശബരിമലയിലേക്ക്

DGP Loknath Behera

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താനായാണ് ഡിജിപി ഇന്നെത്തുന്നത്.

എഡിജിപിമാരായ അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് ബറ്റാലിയനെയും നിലയ്ക്കലിലും പമ്പയിലും വിന്യസിച്ചിട്ടുണ്ട്.

Top