വേങ്ങരയില്‍ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ല; വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി

കൊച്ചി: വേങ്ങരയില്‍ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തിയതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതിഷേധത്തിനിടയില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരത്തിന് പിന്നില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പൊലീസിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് വീടുകളില്‍ കയറി മര്‍ദ്ദിച്ചെന്ന് സമരക്കാരും ആരോപിച്ചിരുന്നു.

Top