വിവാദം പുകയുമ്പോള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ വിവാദം പുകയുമ്പോള്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഉണ്ടായത്. 15 മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച നീണ്ടത്.

Top