ഡിജിപിയുടെ വിദേശയാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ല

DGP Loknath Behera

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായുള്ള യാത്രയ്ക്കാണ് ഡിജിപി അനുമതി തേടിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കെപി രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ് ദേവേഷ് കുമാര്‍ ബെഹ്‌റയും ഇതിനായി ഇന്ന് യാത്ര തിരിക്കാനിരിക്കുകയായിരുന്നു. മൂന്ന് ദിവസത്തേക്കായിരുന്നു യാത്ര. യാത്രയ്ക്കായി നേരത്തെ തന്നെ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.

ഞായറാഴ്ച്ച കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിംഗ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു.

Top