വാളയാര്‍ കേസ്: വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ കുട്ടികള്‍ മരിച്ച കേസില്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണ്. വിധിയും വന്നു. ഒക്ടോബര്‍ 25 ന് പുറപ്പെടുവിച്ച കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

വാളയാര്‍ കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

Top