തിരുവനന്തപുരം : ക്യാമ്പ് ഫോളോവേഴ്സിനെ ഉപയോഗിക്കുന്നതില്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ താന്‍ അടക്കമുള്ളവര്‍ക്ക് ബാധകമാണെന്ന് ഡിജിപി ലോക്നാഥ് ബെഹറ. വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും വിവരം ലഭ്യമായാല്‍ ഉടന്‍ നടപടി ഉണ്ടാവുമെന്നും ഡിജിപി അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥരോടൊപ്പം എത്ര പോലീസുകാര്‍ അനധികൃതമായി ജോലി ചെയ്യുന്നു എന്ന പട്ടിക തയ്യാറാക്കാന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊലീസുകാരെയും ക്യാമ്പ് ഫോളേവേഴ്സിനെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപണിചെയ്യിപ്പിക്കുന്നു എന്ന മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്.


