സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ സഹകരിച്ചുവെന്ന് ഡിജിപി

തിരുവനന്തപുരം: സമാധാനപരമായും സംഘര്‍ഷ രഹിതമായും വോട്ടിങ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച പൊലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക വിഭാഗങ്ങളിലെ ജവാന്മാര്‍ക്കും സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top