നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും: ഡി.ജി.പി

DGP Loknath Behera

തിരുവനന്തപുരം: നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. തിരുവല്ലയില്‍ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സിഐടിയുക്കാര്‍ നോക്കുകൂലി ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.

തിരുവല്ലയില്‍ യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്. അനര്‍ഹമായി കൂലി ആവശ്യപ്പെട്ടാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

Top