സര്‍വ്വീസിലെ അവസാന ദിവസം; ജേക്കബ് തോമസിന്റെ ഉറക്കം ഓഫീസിലെ തറയില്‍

പാലക്കാട്: ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസ് തന്റെ സര്‍വീസിന്റെ അവസാന ദിനം കിടന്നുറങ്ങിയത് ഓഫീസില്‍ നിലത്ത് പായ വിരിച്ച്. 35 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ ഡിജിപി ജേക്കബ് തോമസ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ പോലും പങ്കെടുക്കാതെയാണ് വിരമിക്കുന്നത്.

ഗെസ്റ്റ് ഹൗസ് ഇല്ലാത്ത മെറ്റല്‍ ഇന്‍ഡ്സ്ട്രീസ് ഓഫിസ് മുറിയില്‍ പായ വിരിച്ച് കിടന്നുറങ്ങി എഴുന്നേറ്റ ചിത്രം ഫെയ്‌സ്ബുക്കില്‍ ജേക്കബ് തോമസ് തന്നെയാണ് പോസ്റ്റ് ചെയ്തത്.

‘സിവില്‍ സര്‍വീസ് – അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി.

എന്നും വിവാദങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത അദ്ദേഹം ഞായറാഴ്ച അവധി ദിനമാണെങ്കിലും അവസാന ദിവസവും പണിയെടുത്തു വിരമിക്കാനാണ് പോകുന്നത്.

Top